
ദോഹ:കായികലോകത്തിന്റെ ഹൃദയമിടിപ്പുകൾ കാക്കുന്ന ആസ്പെറ്റാർ ഓർത്തോപീഡിക് ആൻഡ് സ്പോർട്സ് മെഡിസിൻ ആശുപത്രി 2025-ൽ ലോകത്തിന് മുന്നിൽവീണ്ടും
മികവ് തെളിയിച്ചു. ചികിത്സയിലെ സമർപ്പണവും സുരക്ഷിതമായ കായികപരിസരത്തിനുള്ള പ്രതിബദ്ധതയും ചേർന്ന വർഷമായിരുന്നു ആസ്പെറ്റാറിന് 2025.
ഖത്തറിലെ കായികതാരങ്ങൾക്ക് കരുത്തായി നിന്ന ആസ്പെറ്റാർ, അതിർത്തികൾ കടന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുൻനിര താരങ്ങളെയും രോഗികളെയും ആകർഷിച്ചു. ചികിത്സ മാത്രമല്ല, മെഡിക്കൽ ടൂറിസത്തിന്റെ ആഗോള വേദിയിലും ആസ്പെറ്റാർ ഖത്തറിന്റെ പതാക ഉയർത്തി.2025-ന്റെ തുടക്കത്തിൽ തന്നെ ആസ്പെറ്റാർ ചരിത്രനേട്ടം സ്വന്തമാക്കി. അക്രഡിറ്റേഷൻ കാനഡയുടെ Qmentum International പ്രോഗ്രാമിൽ നിന്ന് ഡയമണ്ട് അംഗീകാരം, തുടർച്ചയായ രണ്ടാം തവണയും പൂർണ മാർക്കോടെയാണ് ആശുപത്രി നേടിയത്. ഇത് രണ്ടുതവണ തുടർച്ചയായി സ്വന്തമാക്കുന്ന ലോകത്തിലെ ആദ്യ ആരോഗ്യസ്ഥാപനമായി ആസ്പെറ്റാറിനെ മാറ്റി.
FIFA മെഡിക്കൽ സെന്റർ ഓഫ് എക്സലൻസ് പദവിയുടെയും, IOCയുടെ Athlete Health Protection & Injury Prevention റിസർച്ച് സെന്റർ അംഗീകാരത്തിന്റെയും തിളക്കം ആഗോള കായിക സംഘടനകളിൽ ആസ്പെറ്റാറിന്റെ വിശ്വാസം വർദ്ധിപ്പിച്ചു.
2025 ജൂലൈയിൽ നടന്ന എഎഫ്സി (AFC) മെഡിക്കൽ കോൺഫറൻസിൽ, ആസ്പെറ്റാറിന്റെ ഓർത്തോപീഡിക് സർജറി കൺസൾട്ടന്റായ ഡോ. ഖാലിദ് അൽ ഖലൈഫി കായിക–ഓർത്തോപീഡിക് വൈദ്യശാസ്ത്ര മേഖലയിലെ പൈതൃക സംഭാവനകൾക്ക് പ്രത്യേക ബഹുമതി നേടി. കായിക വൈദ്യശാസ്ത്രത്തിൽ ഏഷ്യൻ ഫുട്ബോളിന് നൽകിയ സേവനങ്ങൾക്കും അദ്ദേഹം ആദരിക്കപ്പെട്ടു.
പരിക്കു പ്രതിരോധം, പുനരധിവാസം, പ്രകടന മെച്ചപ്പെടുത്തൽ തുടങ്ങിയ മേഖലകളിൽ മികച്ച രീതികൾ പങ്കുവെച്ചതിലൂടെ, AFCയുടെ തന്ത്രപരമായ പങ്കാളിയും റഫറൻസ് കേന്ദ്രവുമായി ആസ്പെറ്റാർ. Forbes Middle East പുറത്തിറക്കിയ ഏറ്റവും സ്വാധീനമുള്ള മാനേജ്മെന്റ്–ആരോഗ്യ മേഖല നേതാക്കളുടെ പട്ടികയിൽആസ്പെറ്റാറിന്റെ ആക്ടിംഗ് ഡയറക്ടർ ജനറൽ ഖാലിദ് അലി അൽ മൗലവിഇടം നേടി.2025-ൽ മാത്രം, ഫുട്ബോൾ, അത്ലറ്റിക്സ്, ടെെന്നിസ്, മോട്ടോർസ്പോർട്സ് തുടങ്ങി 100-ലധികം കായിക മത്സരങ്ങൾക്ക് ആസ്പെറ്റാർ മെഡിക്കൽ പരിരക്ഷ നൽകി. പ്രധാന അന്താരാഷ്ട്ര ടൂർണമെന്റുകളുടെ ഔദ്യോഗിക മെഡിക്കൽ സേവനദായകനായും ആശുപത്രി പ്രവർത്തിച്ചു.
ചികിത്സയെ ശാസ്ത്രമായി മാത്രം കാണാതെ, കായികസ്വപ്നങ്ങളുടെ സംരക്ഷണമായി മാറ്റിയ ആസ്പെറ്റാർ ആരോഗ്യമുള്ള താരമാണ് മികച്ച കായികഭാവിയുടെ അടിത്തറയെന്നഉറച്ച സന്ദേശമാണ്ലോകത്തിന് നൽകുന്നത്











